ഒരാളോടും
ചോദിക്കുന്നില്ല,
ചോദിക്കില്ല, നിന്‍
ഹൃത്തിലേക്കുള്ളൊ-
രൊറ്റയടിപ്പാത.
പൂ പറഞ്ഞു,
പൂതംപറഞ്ഞു
പൂന്കോഴി പറഞ്ഞു
വഴിക്കൂട്ടു വരാമെന്ന്
വഴിച്ചൂട്ടു തരാമെന്ന്.
പൂവേണ്ട കൂട്ടിന്
കാവലിനു പൂതവും
ഇരുട്ടിനെ
കൂകിപ്പാറ്റി വെളിച്ചം
പെറുക്കാന്‍
പൂന്കോഴിയും വേണ്ട
വേണ്ട,
കണ്ണടച്ചേ നടക്കാ
മെനിക്കേതുറക്കിലും
രാവിലും
ഇടവഴി
നടവഴി
തെറ്റില്ലൊരിക്കലും
പാതിവഴിക്കിരിക്കില്ല
പാറമേല്‍ വഴുക്കില്ല
പാദമിടറില്ലെനി
ക്കേറെ നിശ്ചയം, നിന്‍
ഹൃത്തിലേക്കുള്ളൊ
രൊറ്റയടിപ്പാത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ