ഒരിക്കലൂടെപ്പറഞ്ഞോട്ടേ, സഖീ
നിലാപ്പഴുതില്‍നിറച്ച
പ്രേമത്തിന്‍
മഴച്ചാറ്റിന്‍ കഥ
ചാഞ്ഞുപെയ്തൊരാ-
രാത്രികളൊക്കെ
മനസിലേറ്റി നാം
കോലായില്‍
കാല്‍നീട്ടിയിരുന്ന നിന്‍
മടിയില്‍ മയങ്ങി
കിനാവിലലിഞ്ഞതും
വാക്കെരിയുന്നോരു
നെരിപ്പോടിന്‍
ചാരെചൂടു കൊണ്ടതും
തീപ്പൊട്ടില്‍
നെഞ്ചുള്ളു പൊള്ളീതും
കണ്ണീരുപ്പു തൊട്ടു നീ
നീറ്റലകറ്റീതും
ഇരുണ്ടരാത്രികളില്‍
വഴിച്ചൂട്ടായ്
തെളിഞ്ഞു നിന്നനിന്‍
മിഴിയിണകളില്‍
ഒരു മയിപ്പീലി-
ത്തുണ്ടാല്‍ തൊട്ടതും
ഹൃദയാഴങ്ങളില്‍
മഴപ്പെയ്ത്തിനൊപ്പം
ചുഴിഞ്ഞിറങ്ങിയതും
പ്രണയഘടികാരം
നിലക്കുംമുന്പെ
വിളിച്ചുണര്‍ത്തി
നാമിരുവഴിക്കെന്നോര്‍പ്പിച്ചു
പിന്നേയും,
മഴച്ചാറല്‍ തോരാന്‍
കാത്തുനില്ക്കുവോര്‍
മഴയില്‍ പരസ്പരം
കഥമറന്നോവര്‍
നനഞ്ഞമണ്ണിന്‍
കുഴഞ്ഞ വഴികള്‍
രണ്ടെന്നുണര്‍ത്തി
പിരിഞ്ഞു പോകുവോര്‍
ssssss
മറുപടിഇല്ലാതാക്കൂ