ഇടമുറിയാതെ പെയ്യു-
മിടവപ്പാതി
ഓര്‍മ്മകളും.
കറുകനാന്പിനേയും
കുളിരിടീക്കുമെന്കിലും
ഇടിപ്പേടിയുണടാക്കും.
പ്രണയമേഘങ്ങള്‍
പെയ്യാന്‍ ബാക്കിനില്‍ക്കെ
ജനാലപ്പുറത്ത്
വാഴക്കയ്യില്‍,നനഞ്ഞ്
വിറഞ്ഞൊരൊറ്റക്കുരുവിക്ക്
നെഞ്ചു തപിക്കുന്നുണ്ടാവും;
ഏറ്റുവാങ്ങാനിണക്ക്
നേരമില്ലെന്കിലും.
മഴക്കാലമല്ലെ
പുതപ്പിനടിയില്‍
മറവിക്കടിപ്പെട്ടിരിക്കും;
പുതപ്പിനുമേല്‍
ഓര്‍മ്മകള്‍-
ഇടവപ്പാതി തീര്‍ക്കുമെന്കിലും.
മഴക്കാലത്ത്
പൂക്കള്‍ പുഞ്ചിരിക്കാറുണ്ടാകും;
കാണാനാരുമില്ലെന്കിലും.
മഴയില്‍ രാത്രിക്കു ഘനംവെക്കും.
രാത്രിമഴയിലും
ഓര്‍മ്മകള്‍പെയ്തിറങ്ങും
പെയ്യാതിരിക്കാനാവില്ലല്ലോ-
മഴക്കും ഓര്‍മ്മകള്‍ക്കും
നനഞ്ഞൊട്ടി
പീടിക വരാന്തയില്‍നില്‍ക്കെ
മഴവിളിക്കും-
കൂടെനടക്കാന്‍
പോകാതിരിക്കാനാവില്ലല്ലോ
മറ്റാരും വന്നില്ലെന്കിലും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ