ഓര്‍മ്മയിലിനി
ചിതലരിച്ചു പോയവമാത്രം
അടുക്കി കെട്ടി
സൂക്ഷിച്ചിരുന്നതും
പൂട്ടിവെച്ചിരുന്നതും
ചിതലേറി
ചിലത്
ഡയറികളിലായിന്നു.
സ്മരണകോശ പേജുകള്‍
ചിതലവശേഷിപ്പിച്ചില്ല-
പുറം ചട്ടകളിലേത്
മാഞ്ഞും പോയിരുന്നു.
മുറിഞ്ഞു മുറിഞ്ഞ്
ചില പേപ്പറുകള്‍
അതിലൊക്കെ
പേരുകള്‍, സംഭവങ്ങള്‍
ദിവസങ്ങള്‍
കുറച്ചൊക്കെ
ചേരുംപടി
ചേര്‍ത്തുവായിച്ചു
ചേരാത്തവ ഉപേക്ഷിച്ചു.
എങ്കിലും
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ
ഒരുകെട്ട്,
ചിതല്
കാണാതെപോയതോ,
ദഹിക്കില്ലെന്നു തോന്നി
ഉപേക്ഷിച്ചതോ....?
എനിക്കുവയ്യ,
ചിതലുപോലും
തുറക്കാന്‍മടിച്ച
പ്ലാസ്റ്റിക് കവചിത
ഓര്‍മ്മകള്‍ തുറക്കാന്‍
പ്രണയത്തിന്‍റെ
ദുര്‍ഗന്ധമാണെങ്കിലോ..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ