drizzle days
2010, നവം 25
വിരുന്ന്
തീന് മേശയില്‍
എന്റെ ശരീരം കൊണ്ട്
വിരുന്ന് .
മെഴുതിരി വെട്ടത്തില്‍
വിളമ്പുന്നത്
എന്റെ ജീവിതത്തിന്റെ
മധു ചഷകം .
ഉന്മാദിയാവില്ല
വിരുന്നുകാരാ
നീ എത്ര മോന്തിയാലും
എന്റെ കണ്ണില്‍ തൊട്ട്
ഉപ്പു രുചിക്കുക
നെഞ്ചില്‍നിന്ന്
ചൂട് പകരുക
നോവില്‍ നിന്ന്
എരിവേറ്റുക
അലങ്കാരത്തിനു
മിഴിപ്പൂക്കള്‍
ചൂഴ്ന്നെടുക്കുക ...
ആകാശത്ത്
വിളക്കുകളെല്ലാം
മങ്ങും വരെ
നീ ഭുജിക്കുക
നിന്നെ ത്രസിപ്പിക്കുന്ന
ഈ നിശാ സംഗീതത്തില്‍
ഞാന്‍ മുഴുകി
മുറുകി വീഴുംപോഴേക്ക്
യാത്ര പറയാതിറങ്ങുക...
അതിഥി സ്വപ്നങ്ങളേ
ഞാനറിയാതെ പോട്ടെ
നിങ്ങളുടെ മടക്ക യാത്ര
നിങ്ങളുടെ കീശയിലെ
വെള്ളിക്കാശിന്റെ
കിലുക്കങ്ങളും.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ