2011, മാർ 14

രാത്രി കാഴ്ചകള്‍

നിശാഗന്ധിക്ക്
നിലാവിന്റെ നിറം..
നിലാവിന്
നിശാഗന്ധിയുടെ മണം.

രാത്രിമഴക്ക്‌
രാപ്പാടിയുടെ ഈണം.
രാപ്പാടിക്ക്
ഇളം കാറ്റിന്റെ താളം

അര്‍ദ്ധ രാത്രിക്ക് ശേഷം
പെയ്ത മഴയില്‍
ചിത്രങ്ങള്‍
മങ്ങി, മാഞ്ഞു.
കാഴ്ചകള്‍
ഉടഞ്ഞു.
ഉടലോടെ
രാതിഗായകര്‍
സ്വര്‍ഗം തേടി പോയെന്നു
രാവിലെ കാക്കകള്‍
വാര്‍ത്ത വായിച്ചു.

2010, ഡിസം 10

വിട

ഹൃത്തിന്റെ
നീലാകാശത്തു നിന്ന്
രക്ത നക്ഷത്രങ്ങളെല്ലാം
കൊഴിയും മുന്പ്,
രാത്രി
പനിക്കിടക്ക
വിരിക്കും മുന്പ്
പ്രതീക്ഷകളുടെ
പറവകളെല്ലാം
കൂടുവിട്ടു
ശൂന്യാകാശം
തേടും മുന്പ്
സ്വീകരിക്കു നീ
ഞാന്‍ നീട്ടുമീ -
റോസാപ്പൂക്കള്‍.


ദളങ്ങള്‍
മിഴികളിറ്റിച്ച
ഹിമ കണങ്ങളാല്‍
കുതിര്ന്നതെങ്കിലും
ഇലകള്‍
പ്രണയത്തിന്റെ
പച്ചചോരയില്‍
നനഞ്ഞതെന്കിലും
ചെണ്ടുകള്‍
നിന്‍ വിരല്‍
നോവിക്കാന്‍
വിരഹ മുള്ളുകള്‍
നിറഞ്ഞതെങ്കിലും
സ്വീകരിക്കു നീ
എന്റെയീ ചോരപ്പൂക്കള്‍.


ഹൃദയത്തില്‍
നീ പ്രണയത്തെ
അടക്കം ചെയ്ത
കല്ലറക്കു മുകളില്‍
ചേര്‍ത്ത് വെക്കുക
ഹൃദയ ദളങ്ങള്‍.


മിഴികളിറ്റാതെ
നോട്ടം പാളിവീഴാതെ
പോവുക..

2010, നവം 25

വിരുന്ന്















പെരുമഴ പെയ്ത ഏപ്രില്‍ 24

കലണ്ടറിന്റെ
മാന്ത്രികക്കളത്തില്‍
ഏപ്രില്‍ 24 


മഴ സൂചികള്‍
തുള വീഴ്ത്തിയ ശരീരം
പേ പിടിച്ച
രാത്രിപ്പേമാരികള്‍
എത്ര നനയണം
വിജനമാമി -
ത്തെരുവു താണ്ടുവാന്‍ 


ഓര്മത്തെരുവിന്റെ
തിരിവുകളൊക്കെ -
ത്തിരഞ്ഞിട്ടും
ഒരു തിരിവിനപ്പുറം
ഒരു ചുമരിന്റെ
നിഴല്‍പ്പാടിനപ്പുറം
മുഖം തിരിച്ചോടിയവളെ
കാണാതെ പോയത്
മിഴികളില്‍
ചോരച്ചാലുറവൂറിയിട്ടോ

വേദന തിങ്ങി
വിങ്ങിപ്പൊട്ടി
പൊളിഞ്ഞു പഴകി
ചവറു കൂനയില്‍ ചീഞ്ഞ
സ്വപ്നങ്ങള്‍ക്കൊപ്പം
പ്രണയം അഴുകി:
ഭ്രമിപ്പിക്കുന്ന
ദുര്‍ഗന്ധം ....

പക്ഷെ,
ചോരയിറ്റുന്ന
പനിനീര്‍ പൂവുകള്‍
രാത്രി സ്വപ്നങ്ങളിലേക്ക്
വിരുന്നെത്തില്ലെന്ന്;
രാത്രി വാനങ്ങളില്‍
ചോരത്തുള്ളികള്‍
തെളിയില്ലെന്ന്
നിലാ മഴ പെയ്യില്ലെന്ന്
പറയാതെ പറയുന്നു
ഈ പ്രേത രാത്രി,
പേടിപ്പിക്കുന്ന -
ഇപ്പേമാരിയും

ഏപ്രില്‍ 24 .

കലണ്ടറിന്റെ
ച്ചുടലക്കളത്തില്‍
തടവിലെങ്കിലും
കോമ്പല്ലുകളില്‍
ജീവന്‍ പിടക്കുന്ന
എന്റെ സ്വപ്‌നങ്ങള്‍ കോര്‍ക്കുന്നു.


മഴ സൂചികളാല്‍
ചോരയിറ്റുന്ന
ശരീരം, തെരുവില്‍
തെരച്ചില്‍ തുടരുന്നു;



നനഞ്ഞ വഴിച്ചൂട്ട്‌
കെട്ടുപോയെങ്കിലും...

കണ്ണീര്ചോര പടര്‍ന്നു
മണ്ണായ മണ്ണെല്ലാം
എന്നെന്നേക്കുമായി
ചുവന്നുപോയെങ്കിലും ....

2010, ഓഗ 9

I AM

..........I am nothing
more than some bones
covered by some Kg of flesh
wet by some litre of blood
tightly packed with 
some sq. feet of skin.......

2010, മേയ് 23

ഒറ്റരാത്രിയിലെ പ്രണയം

നിലാ മഴ പെയ്യുന്നു
നമുക്കു നനയാം
മഞ്ഞുപെയ്യുന്ന
ഈ മകര രാവിന്‍റെ
ധന്യതയില്‍, നീ
ചുണ്ടോടു ചേര്‍ക്കുന്ന
പ്രേമ ചുംബനത്തിന്
എന്തു ചൂട്........

സഖീ,
നീ എത്ര സുന്ദരിയാണ്
ഈ നിശാഗന്ധിപോലെ  നറുമണം
എന്‍റെ നാസികയുണര്‍ത്തുന്നു.

ഈ രാത്രിക്ക്
എന്തേ ഹ്രസ്വത
നിന്‍ സാമീപ്യംകൊണ്ട്
അതു വേഗത്തിലോടുന്നു
എനിക്കു നീ നഷ്ടപ്പെടുന്നു

എങ്കിലുമീരാത്രി
എത്ര മധുരം
ഞാനീ പ്രേമത്തിന്‍
രുധിരം നുണയട്ടെ
നിന്‍റെ ചുവന്ന
അധരങ്ങളില്‍ നിന്നും

2010, മാർ 23

foot steps

I can hear your
Foot steps;
At the close of My ears
Like a folk song
Embedded with sad

Filled with
The music of departure
But, calm;
Charming invitation.
And I feel
The cold touch
Of your figures
At my back neck.
I am coming dear
Without my corpus, even.
Fill my soul, death;
With your black rose..